സർവ്വലോക സൃഷ്ടിതാവേ സർവത്തിനും നാഥാ
സർവ്വസൃഷ്ടികളും വാഴ്ത്തി വന്ദിക്കും മഹേശാ
വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു നന്ദിയോടടിയാർ
കീർത്തിക്കുന്നു ഘോഷിക്കുന്നു ആർത്തുമോദമോടെ
എണ്ണമില്ലാ ദൂതർസംഘം വാഴ്ത്തിടുന്ന ദേവാ
ഖെറുബികളും സ്രാഫികളും പുകഴ്ത്തും മഹേശാ-
വാഴ്ത്തിടുന്നു..
വാനഭൂമി സൂര്യചന്ദ്രനക്ഷത്രാദികളെ
മാനമായ് ചമച്ചദേവാ നാഥനെ മഹേശാ-
വാഴ്ത്തിടുന്നു..
ജീവനുള്ള സർവ്വത്തിനും ഭക്ഷണം നൽകുന്ന
ജീവനാഥാ ദേവാ ദേവാ പാഹിമാം മഹേശാ-
വാഴ്ത്തിടുന്നു..
വൃക്ഷസസ്യാദികൾക്കെല്ലാം ഭംഗിയെ നൽകുന്ന
അക്ഷയനാം ദേവ ദേവ പാഹിമാം മഹേശാ-
വാഴ്ത്തിടുന്നു..
ഗംഭീരമായ് മുഴങ്ങീടും വമ്പിച്ച സമുദ്രം
തമ്പുരാന്‍റെ വാക്കിനങ്ങു കീഴ് പ്പെടും മഹേശാ-
വാഴ്ത്തിടുന്നു..
ഊറ്റമായടിക്കും കൊടുങ്കാറ്റിനെയും തന്‍റെ
ശ്രേഷ്ഠകരം തന്നിൽ വഹിച്ചീടുന്ന മഹേശാ-
വാഴ്ത്തിടുന്നു..
ദുഷ്ടരാകും ജനങ്ങൾക്കും നീതിയുള്ളവർക്കും
വൻമഴയും നൽവെയിലും നൽകുന്ന മഹേശാ-
വാഴ്ത്തിടുന്നു..
സ്വർഗ്ഗത്തിലും ഭൂമിയിലും സർവ്വലോകത്തിലും
സ്തോത്രത്തിനു യോഗ്യനായ കീർത്തിതൻ മഹേശാ-
വാഴ്ത്തിടുന്നു..
മൂവുലകം നിന്‍റെ പാദം തന്നിൽ വണങ്ങീടും
നിൻ മഹത്വം വെളിപ്പെടുമാദിനം മഹേശാ-
വാഴ്ത്തിടുന്നു..
chordsver.com
Sarvaloka Srishtithaave Sarvathinum Naatha
Sarvasrishtikalum Vaazhthi Vandikkum Maheshaa
Vazhthidunnu Vazhthidunnu Nanniyodadiyar
Keerthikkunnu Ghoshikkunnu Aarthumodhamode
Ennamilla Dhoodhar Sangam Vaazhthidunna Deva
Gherubikalum Srafikalum Pukazhthum Maheshaa-
Vanabhumi Surya Chandra’Nakshatraathikale
Manamai Chamacha Deva Nathane Maheshaa-
Jeevanulla Sarvathinum Bhakshanam Nalkunna
Jeevanadha Deva Deva Pahimaam Maheshaa-
Vriksha Sasyaadhikalkkellam Bhangiye Nalkunna
Akshayanam Deva Deva Pahimaam Maheshaa-
Gambheeramai Muzhagedum Vambicha Samudram
Thampurante Vakkinangu Kezhppedum Maheshaa-
Oottamayadikkum Kodum’kattineyum Thante
Sreshtakaram Thannil Vahicheedunna Maheshaa-
Dhushtaraakum Janangalkkum Neethiyullavarkkum
Vanmazhayum Nalveyilum Nalkunna Maheshaa-
Swargathilum Bhoomiyilum Sarwa’lokathilum
Sthothrathinum Yogyanaya Keerthi’than Maheshaa-
Muvulakam Ninte Padham Thannil Vanangidum
Nin Mahathvam Velippedumaadinam Maheshaa-
chordsver.com
Creator of the universe, Lord of all
Mahesha will praise all creations
Glorify, Glorify, thank you
He sings and sings with enthusiasm
The god who is praised by countless messengers
The cherubim and the seraphs will praise Mahesha.
Glorify..
Vanabhumi sun moon stars
Lord Chamachadeva was honored by Mahesha.
Glorify..
Gives food to all living things
Jivanatha Deva Deva Pahimam Mahesha-
Glorify..
Gives beauty to all plants and trees
Akshayanam Deva Deva Pahimam Mahesha-
Glorify..
The magnificent roaring ocean
Mahesha will obey the Lord’s word.
Glorify..
He owns the thunder and the storm
Mahesha, who carries in himself the best-
Glorify..
To the wicked and to the righteous
Mahesha, who gives heavy rains and sunshine-
Glorify..
In heaven and on earth and in the whole world
Praiseworthy Mahesha-
Glorify..
The three planets will bow down to their feet
The day your glory will be revealed Mahesha-
Glorify..
SONGWRITER: Pastor M. K. Varughese
Sarvaloka Srishtithave Sarvathinum Nadha lyrics © M. K. Varughese