കുഞ്ഞാട്ടിൻ തിരുരക്തത്താൽ ഞാൻ ശുദ്ധനായ്തീർന്നു
തൻ ചങ്കിലെ ശുദ്ധരക്തത്താൽ ഞാൻ ജയം പാടിടും (2)
മഹത്വം രക്ഷകാ സ്തുതി നിനക്കെന്നും
ചേറ്റിൽനിന്നെന്നെ നീ വീണ്ടെടുത്തതിനാൽ
സ്തുതിക്കും നിന്നെ ഞാൻ ആയുസ്സിൻ നാളെല്ലാം നന്ദിയോടടിവണങ്ങും
ആർപ്പോടു നിന്നെ ഘോഷിക്കും ഈ സീയോൻയാത്രയിൽ
മുമ്പോട്ടുതന്നെ ഓടുന്നു എൻ വിരുതിനായി (2)
ലഭിക്കും നിശ്ചയം എൻ വിരുതെനിക്ക്
ശത്രുക്കൾ ആരുമേ കൊണ്ടുപോകയില്ല
പ്രാപിക്കും അന്നു ഞാൻ രാജൻ കൈയിൽനിന്നു
ദൂതന്മാരുടെ മദ്ധ്യത്തിൽ
എൻ ഭാഗ്യകാലമോർക്കുമ്പോൾ എന്നുള്ളം തുള്ളുന്നു
ഈ ലോകസുഖം തള്ളി ഞാൻ ആ ഭാഗ്യം കണ്ടപ്പോൾ (2)
നിത്യമാം രാജ്യത്തിൽ അന്നു ഞാൻ പാടിടും
രാജൻ മുഖം കണ്ടു എന്നും ഞാൻ ഘോഷിക്കും
രക്തത്തിൻ ഫലമായ് വാഴുമേ സ്വർഗ്ഗത്തിൽ
കോടി കോടി യുഗങ്ങളായി
മനോഹരമാം സീയോനിൽ ഞാൻ വേഗം ചേർന്നിടും
എൻ ക്ലേശമാകെ നീങ്ങിപ്പോം അവിടെ എത്തുമ്പോൾ (2)
നിത്യമാം സന്തോഷം പ്രാപിക്കും അന്നു ഞാൻ
എൻ ശത്രുവിനത് എടുപ്പാൻ പാടില്ല
ആനന്ദം കൂടിടും സാനന്ദം പാടിടും
ശ്രീയേശുരാജൻ മുമ്പാകെ
chordsver.com
Kunjattin Thirurekthathal Njan Shudhanaytheernnu
Than Changile Shudharekthathal Njan Jayam Paadium
Mahathwam Rekshaka Sthuthy Ninakkennum
Chettilninne Nee Veendeduthathinal
Sthuthikkum Ninne Njan Aayussin Naalellam
Nanniyodadivanangum
Aarppodu Ninne Ghoshikkum Ee Seeyonyaathrayil
Munbottuthanne Odunnu En Viruthinayi
Labhikkum Nishchayam En Viruthenikku
Shathrukkal Aarume Kondupokayilla
Praapikkum Annu Njan Raajan Kayyilninnu
Dhoothanmarude Madhyathil
En Bhagyakaalam Orkkumbol Enullam Thullunnu
Ee Lokasugham Thalli Njan Aa Bhagyam Kandappol
Nithyamam Raajyathil Annu Njan Paadidum
Raajan Mugham Kandu Ennum Njan Ghoshikkum
Rekthathin Phalamay Vaazhume Swargathil
Kodi Kodi Yugangalayi
Manoharamam Seeyonil Njan Vegam Chernnidum
En Kleshamake Neengippom Avide Ethumbol
Nithyamam Santhosham Praapikkum Annu Njan
En Shthruvinathu Eduppan Paadilla
Aanandham Koodidum Saanandham Paadidum
Sreeyeshurajan Munbake
chordsver.com
SONGWRITER: Pastor M. K. Varughese
Kunjattin Thiru Rakhthathal lyrics © M. K. Varughese